സം​സ്ഥാ​ന​ത്തു കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം ഒ​രു​ല​ക്ഷ​ത്തി​ൽ താ​ഴെ

06:54 PM Apr 15, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം ഒ​രു​ല​ക്ഷ​ത്തി​ൽ താ​ഴെ​യെ​ത്തി. 97,464 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 522 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്. ബു​ധ​നാ​ഴ്ച മാ​ത്രം 86 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

387 പേ​ർ​ക്കാ​ണു സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. ഇ​പ്പോ​ൾ 167 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ചി​കി​ത്സ​യി​ലു​ള്ള ഏ​ഴു പേ​ർ​ക്കു ബു​ധ​നാ​ഴ്ച ഫ​ലം നെ​ഗ​റ്റീ​വാ​യി. കാ​സ​ർ​ഗോ​ട്ടെ നാ​ലു പേ​ർ​ക്കും കോ​ഴി​ക്കോ​ട്ടെ ര​ണ്ടു പേ​ർ​ക്കും കൊ​ല്ല​ത്തെ ഒ​രാ​ൾ​ക്കു​മാ​ണു രോ​ഗം ഭേ​ദ​മാ​യ​ത്.

രോ​ഗ​ബാ​ധി​ത​രാ​യ 387 പേ​രി​ൽ 266 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും അ​ന്യ​സം​സ്ഥാ​ന​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്. എ​ട്ടു​പേ​ർ വി​ദേ​ശി​ക​ളാ​ണ്. സ​ന്പ​ർ​ക്കം മൂ​ലം 114 പേ​ർ​ക്ക് രോ​ഗ​മു​ണ്ടാ​യി. രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ കേ​ര​ള​ത്തി​ലാ​ണ്. 213 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം മാ​റി​യെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.