തിരുവനന്തപുരം: സംസ്ഥാനത്ത് ഖരമാലിന്യങ്ങൾ കുമിഞ്ഞ് കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യനിര്‍മാര്‍ജനത്തിന് ആവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന ഘട്ടത്തില്‍ ശുദ്ധജന ശ്രോതസുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കര്‍ശനമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോഴികളെ കൊണ്ടു വരുന്ന ലോറികളില്‍ നിന്ന് ചത്ത കോഴികളെ കായലിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ഗൗരവമായി എടുക്കണം. ഇതിനെതിരെയുള്ള നടപടികള്‍ ശക്തമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഖരമാലിന്യം കൂടുന്നുവെന്ന് മുഖ്യമന്ത്രി
06:38 PM Apr 15, 2020 | Deepika.com