പാ​നൂ​ര്‍ പീ​ഡ​നം: പോ​ലീ​സി​ന് വീ​ഴ്ച​യെ​ന്ന് സി​പി​എം

05:41 PM Apr 15, 2020 | Deepika.com
ക​ണ്ണൂ​ര്‍: പാ​നൂ​ർ പോ​ക്സോ കേ​സി​ൽ പോ​ലീ​സ് ഗു​രു​ത​ര അ​ലം​ഭാ​വം കാ​ട്ടി​യെ​ന്ന് സി​പി​എം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി. ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം പാ​ല​ത്താ​യി​യി​ല്‍ നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വ് പ​ത്മ​രാ​ജ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വി​ള​ക്കോ​ട്ടൂ​രി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

പാ​ല​ത്താ​യി യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ​ത്മ​രാ​ജ​ന്‍ ഇ​തേ സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ വ​ച്ച് കു​ട്ടി​യെ മൂ​ന്ന് പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സം​ഭ​വം ന​ട​ന്ന് ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.