മൊറാദാബാദ്: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ആരോഗ്യപ്രവർത്തകർക്കും പോലീസിനും നേരെ ആക്രമണം. മൊറാദാബാദിലെ നാഗ്ഫാനിയിൽനിന്നും കോവിഡ് ലക്ഷണങ്ങളോട് കൂടിയ രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോയ ആരോഗ്യപ്രവർത്തകർക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇവർക്കുനേരെ നാട്ടുകാർ കല്ലേറ് നടത്തുകയായിരുന്നു. ആംബുലൻസിന് നേരെയും ആക്രമണം നടന്നു.
പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരാൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ കുടുംബാംഗങ്ങളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേ പ്രദേശത്തുള്ള രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചയാളെ ആശുപത്രിയില്‍ എത്തിക്കാനായി പോയതായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍. ഇതിനിടെയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്.
ഉത്തർപ്രദേശിൽ ആരോഗ്യപ്രവർത്തകർക്ക് നേരെ ആക്രമണം
05:30 PM Apr 15, 2020 | Deepika.com