പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്ക​ണം, പ്ര​ത്യേ​ക വി​മാ​നം അ​യ​യ്ക്ക​ണം; കേ​ന്ദ്ര​ത്തോ​ട് രാ​ഹു​ൽ

05:12 PM Apr 15, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു പ​ശ്ചി​മേ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി പ്ര​ത്യേ​ക വി​മാ​നം ഏ​ർ​പ്പാ​ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ശ്ചി​മേ​ഷ്യ​യി​ൽ വ്യ​വ​സാ​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തും മ​റ്റും കാ​ര​ണം ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. അ​വ​രെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ പ്ര​ത്യേ​ക വി​മാ​നം അ​യ​യ്ക്ക​ണം. ന​മ്മു​ടെ സ​ഹോ​ദ​രി സ​ഹോ​ദ​ര​ൻ​മാ​രെ തി​രി​ച്ചെ​ത്തി​ച്ച് അ​താ​ത് സ്ഥ​ല​ങ്ങ​ളി​ൽ അ​വ​ർ​ക്ക് ക്വാ​റ​ന്ൈ‍​റ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

അ​തേ​സ​മ​യം വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ക്കാ​രെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി പ​റ​ഞ്ഞി​രു​ന്നു. പ്ര​വാ​സി​ക​ൾ എ​വി​ടെ​യാ​ണോ ഉ​ള്ള​ത് അ​വി​ടെ ത​ന്നെ തു​ട​ര​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.