അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

05:20 PM Apr 15, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. റാ​ന്നി കോ​വൂ​ർ കു​ടും​ബാം​ഗം അ​ച്ച​ൻ​കു​ഞ്ഞ് കു​രു​വി​ള ന്യൂ​യോ​ർ​ക്ക് പേ​യി​റ്റ​ൻ ഐ​ല​ൻ​ഡീ​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്.

സം​സ്കാ​രം പി​ന്നീ​ട് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ന​ട​ത്തും. ഭാ​ര്യ ജൈ​ന​മ്മ റാ​ന്നി മേ​പ്പു​റ​ത്തു കു​ടും​ബാം​ഗ​മാ​ണ്. അ​ജി, ആ​ഷ്ലി, അ​ല​ക്സ് എ​ന്നി​വ​രാ​ണു മ​ക്ക​ൾ. എ​ല്ലാ​വ​രും യു​എ​സ്എ​യി​ലാ​ണ്. വ​ന്ദ്യ പ്ര​സാ​ദ് കു​രു​വി​ള കോ​ർ എ​പ്പി​സ്കോ​പ്പ കോ​വൂ​ർ ജ്യേ​ഷ്ഠസ​ഹോ​ദ​ര​നാ​ണ്.

ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​വ​രെ പ​രി​ച​രി​ച്ച​ത് അ​ച്ച​ൻ​കു​ഞ്ഞാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​നും കോ​വി​ഡ് പി​ടി​പെ​ട്ട​ത്. കു​ടും​ബ​സ​ഹി​തം വ​ർ​ഷ​ങ്ങ​ളാ​യി ന്യൂ​യോ​ർ​ക്കി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന അ​ച്ച​ൻ​കു​ഞ്ഞ് അ​വി​ടെ റ​സ്റ്റോ​റ​ന്‍റ് ന​ട​ത്തു​ക​യാ​ണ്.

പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ ഒ​ന്പ​തു പേ​രാ​ണ് ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ന്യൂ​യോ​ർ​ക്കി​ൽ മ​രി​ച്ച ഇ​ല​ന്തൂ​ർ സ്വ​ദേ​ശി തോ​മ​സ് ഡേ​വി​ഡാ​യി​രു​ന്നു ആ​ദ്യ​ത്തെ​യാ​ൾ. ക​ഴി​ഞ്ഞ ദി​വ​സം തെ​ക്കേ​മ​ല സ്വ​ദേ​ശി ലാ​ലു പ്ര​താ​പ് ജോ​സ്, ദ​ന്പ​തി​ക​ളാ​യ ഇ​ല​ന്തൂ​ർ പ്ര​ക്കാ​നം ഇ​ട​ത്തി​ൽ സാ​മു​വ​ൽ, ഭാ​ര്യ മേ​രി എ​ന്നി​വ​ർ പി​ന്നീ​ട് മ​രി​ച്ചു.

തി​രു​വ​ല്ല കി​ഴ​ക്കും​മു​റി ഗ്രേ​സ് വി​ല്ല​യി​ൽ ഏ​ലി​യാ​മ്മ, വ​ള​ഞ്ഞ​വ​ട്ടം തൈ​പ​റ​ന്പി​ൽ സ​ജി എ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ ഷോ​ണ്‍ എ​സ്. എ​ബ്ര​ഹാം, നെ​ടു​ന്പ്രം കൈ​പ്പ​ഞ്ചാ​ലി​ൽ ഈ​പ്പ​ൻ ജോ​സ​ഫ്, ഇ​ല​ന്തൂ​ർ വാ​ര്യാ​പു​രം സ്വ​ദേ​ശി ജോ​സ​ഫ് കു​രു​വി​ള എ​ന്നി​വ​രാ​ണ് അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച മ​റ്റ് പ​ത്ത​നം​തി​ട്ട​ക്കാ​ർ.