പാനൂര്‍ പീഡനം: ബിജെപി നേതാവ് പിടിയില്‍

04:14 PM Apr 15, 2020 | Deepika.com
കണ്ണൂര്‍: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി പ്രാദേശിക നേതാവ് പത്മരാജന്‍ അറസ്റ്റില്‍. വിളക്കോട്ടൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

പാ​ല​ത്താ​യി യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ​ത്മ​രാ​ജ​ന്‍ ഇ​തേ സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ വ​ച്ച് കു​ട്ടി​യെ മൂ​ന്ന് പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സം​ഭ​വം ന​ട​ന്ന് ഒ​രു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, ഇ​യാ​ളെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ണ്ണൂ​ര്‍ എ​സ്പി ഓ​ഫീ​സി​ന് മു​ന്‍​പി​ല്‍ നി​രാ​ഹാ​ര സ​മ​രം ചെ​യ്ത യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.