കണ്ണൂർ: പാലത്തായിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്ത സർക്കാരിന്റെയും പോലീസിന്റെയും അനാസ്ഥക്കെതിരെ കണ്ണൂർ എസ്പി ഓഫീസിനു മുന്നിൽ നിരാഹാരസമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ ടൗൺ സ്റ്റേഷനിലും നിരാഹാരം തുടരുകയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, സംസ്ഥാന ഭാരവാഹികളായ കമൽജിത്ത്, ബിനീഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ പത്തോടെ കണ്ണൂർ എസ്പി ഓഫീസിനു മുന്നിൽ നിരാഹാരം ആരംഭിച്ചത്.
ഇതിനിടെ കണ്ണൂർ ടൗൺ പോലീസ് സ്ഥലത്ത് എത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ നേതാക്കൾ കണ്ണൂർ ടൗൺ സ്റ്റേഷനിൽ നിരാഹാരം തുടരുകയാണ്.
കണ്ണൂരിൽ നിരാഹാരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ
02:43 PM Apr 15, 2020 | Deepika.com