കു​റ​യാ​തെ കൊ​റോ​ണ; ഐ​പി​എ​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് നീ​ട്ടി

02:06 PM Apr 15, 2020 | Deepika.com
മും​ബൈ: ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഐ​പി​എ​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് നീ​ട്ടി​വ​ച്ചു. ബി​സി​സി​ഐ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മാ​ർ​ച്ച് 29 ന് ​നി​ശ്ച​യി​ച്ചി​രു​ന്ന ടൂ​ർ​ണ​മെ​ന്‍റ് കൊ​റോ​ണ മൂ​ലം ഏ​പ്രി​ൽ 15 ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന മു​റ​യ്ക്കു ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ ലോ​ക്ക്ഡൗ​ൺ മാ​ർ​ച്ച് മൂ​ന്നു​വ​രെ നീ​ട്ടി​യ​തോ​ടെ ഐ​പി​എ​ലി​ന്‍റെ വ​ഴി​യ​ട​ഞ്ഞു. സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്താ​ൻ ബി​സി​സി​ഐ ചി​ല​പ്പോ​ൾ ആ​ലോ​ചി​ച്ചേ​ക്കാം. എ​ന്നാ​ൽ ലോ​ക​ത്തി​ലെ കൊ​റോ​ണ സാ​ഹ​ച​ര്യ​വും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​വും തീ​രു​മാ​നം.