ബാ​ന്ദ്ര സം​ഭ​വം; വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തി​യ ആ​ൾ അ​റ​സ്റ്റി​ൽ

01:58 PM Apr 15, 2020 | Deepika.com
മും​ബൈ: ബാ​ന്ദ്ര​യി​ൽ‌ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​ജ സ​ന്ദേ​ശം പ​ര​ത്തി​യ ആ​ൾ അ​റ​സ്റ്റി​ൽ. തൊ​ഴി​ലാ​ളി നേ​താ​വെ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന വി​ന​യ് ദു​ബൈ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നമുക്ക് വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​പോ​കാം എ​ന്ന​ത​ര​ത്തി​ൽ‌ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ട്വി​റ്റ​റി​ലും ഫേ​സ്ബു​ക്കി​ലു​മാ​ണ് ഇ​യാ​ൾ വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​തി​നു പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ ബാ​ന്ദ്ര റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്.

ബം​ഗാ​ൾ, ബി​ഹാ​ർ‌, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ൾ. ലോ​ക്ക്ഡൗ​ൺ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി.