ഇക്കൊല്ലം പൂരമില്ല; തൃ​ശൂ​ര്‍ പൂ​രം ന​ട​ത്തേ​ണ്ടെ​ന്ന് തീ​രു​മാ​നം

12:05 PM Apr 15, 2020 | Deepika.com
തൃ​ശൂ​ർ: ലോ​ക​ത്തെ വി​റ​പ്പി​ച്ച് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന കൊ​റോ​ണ വൈ​റ​സ് തൃ​ശൂ​ർ​പൂ​ര​വും കൊ​ണ്ടു​പോ​യി. കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ തൃ​ശൂ​ർ​പു​രം ന​ട​ത്തേ​ണ്ടെ​ന്ന് തീ​രു​മാ​നം. മ​ന്ത്രി​ത​ല ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം മ​ന്ത്രി വി.​എ​സ് സു​നി​ൽ കു​മാ​ർ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പൂ​രം ച​ട​ങ്ങ് മാ​ത്ര​മാ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. തീ​രു​മാ​നം ഏ​ക​ക​ണ്ഠ​മാ​യി​രു​ന്നെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ള്‍ അ​ഞ്ച് പേ​ര്‍ മാ​ത്ര​മാ​യി ന​ട​ത്തും. ഭ​ക്ത​ജ​ന​ങ്ങ​ളെ അ​നു​വ​ദി​ക്കി​ല്ല. നേ​ര​ത്തെ പൂ​രം ന​ട​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു​വെ ങ്കി​ലും ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. 58 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​ന്ത്യ-​ചൈ​ന യു​ദ്ധ​കാ​ല​ത്താ​ണ് തൃ​ശു​പൂ​ര്‍ പൂ​രം ഇ​തി​നു മു​ന്‍​പ് മു​ട​ങ്ങി​യ​ത്.