നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കാം; തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ​ക്കും ഖ​നി​ക​ൾ​ക്കും ഇ​ള​വ്

10:33 AM Apr 15, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ‌​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ പു​തു​ക്കി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളി​ൽ തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ​ക്ക് ഇ​ള​വ്. തേയി​ല​ത്തോ​ട്ട​ങ്ങ​ൾ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രു​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി.

ക​ൽ​ക്ക​രി ഖ​നി വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും ഇ​ള​വ് ന​ൽ​കി. ഖ​നി മേ​ഖ​ല​യി​ലെ വ്യ​വ​സാ​യ​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് പു​തു​ക്കി​യ മാ​ർ​ഗ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. മ​റ്റ് വ്യ​വ​സാ​യ​ങ്ങ​ൾ​ക്കൊ​ന്നും ഇ​ള​വു​ക​ൾ പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ത്തി​ൽ ന​ൽ​കു​ന്നി​ല്ല. അ​വ​ശ്യ​മേ​ഖ​ല​ക​ളി​ലെ ഫാ​ക്ട​റി​ക​ൾ​ക്ക് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​മെ​ന്നും പ​റ​യു​ന്നു.