കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്നാമത്തെ കോവിഡ്-19 മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തുകാരിയായ എൺപത് വയസുള്ള വയോധികയാണ് മരിച്ചത്. ഇവർ ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഇന്ന് 55 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1355 ആയി. 1176 പേര് ചികിത്സയിലുണ്ട്. 26 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
പുതിയ കോവിഡ് ബാധിതരിൽ മൂന്നുപേർ വിദേശത്തുനിന്ന് വന്നവരും 43 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരുമാണ്. ഒമ്പതുപേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. ഇന്ന് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട 55 പേരിൽ 29 പേരും ഇന്ത്യക്കാരാണ്. ഇതോടെ കൊറോണ രോഗം പിടിപെട്ട ഇന്ത്യക്കാരുടെ എണ്ണം എണ്ണം 753 ആയി.
റിപ്പോർട്ട്: സലിം കോട്ടായിൽ
കുവൈത്തിൽ കോവിഡ് മൂലം ഒരാള്‍ കൂടി മരണപ്പെട്ടു
11:13 PM Apr 14, 2020 | Deepika.com