കോ​ഴി​ക്കോ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി ക്വാ​റ​ന്‍റൈ​ൻ കാ​ല​യ​ള​വ് പി​ന്നി​ട്ട​യാ​ൾ

09:00 PM Apr 14, 2020 | Deepika.com
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി ക്വാ​റ​ന്‍റൈ​ൻ കാ​ല​യ​ള​വ് പി​ന്നി​ട്ട​യാ​ൾ. ഇ​തോ​ടെ ക്വാ​റ​ന്‍റൈ​ൻ കാ​ല​യ​ള​വ് ക​ഴി​ഞ്ഞും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന സം​ഭ​വം ആ​വ​ർ​ത്തി​ക്കു​ന്ന​ത് ആ​ശ​ങ്ക ഉ​ണ​ർ​ത്തു​ന്നു. എ​ട​ച്ചേ​രി സ്വ​ദേ​ശി​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം ദു​ബാ​യി​ൽ​നി​ന്നും എ​ത്തി​യ ആ​ളാ​ണ്. മാ​ർ​ച്ച് 18 ന് ​ആ​ണ് ദു​ബാ​യി​ൽ​നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റു​പ​ത്തി​യേ​ഴു​കാ​ര​നാ​യ അ​ച്ഛ​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്തൊ​ൻ​പ​തു​കാ​രി​യാ​യ മ​ക​ൾ​ക്കും രോ​ഗം ബാ​ധി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക് മൂ​ന്ന് പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​ത് മ​രി​ച്ച മാ​ഹി സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണെ​ന്നാ​ണ് നി​ല​വി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.