ഭീ​മാ കൊ​റേ​ഗാ​വ് കേ​സ്; ആ​ന​ന്ദ് തെ​ല്‍​തും​ദ അ​റ​സ്റ്റി​ൽ

05:48 PM Apr 14, 2020 | Deepika.com
മും​ബൈ: പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും ചി​ന്ത​ക​നു​മാ​യ ആ​ന​ന്ദ് തെ​ല്‍​തും​ദ​യെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ൽ എ​ൻ​ഐ​എ​യ്ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. ഭീ​മാ കൊ​റേ​ഗാ​വ് കേ​സി​ൽ സു​പ്രീം കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തോ​ടെ ദ​ക്ഷി​ണ മും​ബൈ​യി​ലെ എ​ന്‍​ഐ​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് തെ​ല്‍​തും​ദ കീ​ഴ​ട​ങ്ങി​യ​ത്.

2017 ഡി​സം​ബ​ർ 31 ന് ​പൂ​ന​യി​ൽ ന​ട​ന്ന എ​ൽ​ഗാ​ർ പ​രി​ഷ​ത്തി​ൽ അ​ക്ര​മ​ത്തി​ന് ആ​ളു​ക​ളെ പ്രേ​രി​പ്പി​ച്ചു, സ​ർ​ക്കാ​രി​നെ​തി​രാ​യ ഗൂ​ഡാ​ലോ​ച​ന, മാ​വോ​യി​സ്റ്റ് ബ​ന്ധം എ​ന്നി​വ​യാ​രോ​പി​പി​ച്ച് യു​എ​പി‌​എ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഡോ. ​ബി.​ആ​ർ അം​ബേ​ദ്ക്ക​റു​ടെ കൊ​ച്ചു​മ​ക​ളാ​ണ് ആ​ന​ന്ദ് തെ​ല്‍​തും​ദെ​യു​ടെ ജീ​വി​ത പ​ങ്കാ​ളി. ഇ​വ​രോ​ടൊ​പ്പ​മാ​ണ് തെ​ല്‍​തും​ദെ എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്. സു​ധാ ഭ​ര​ദ്വാ​ജ്, റോ​ണ വി​ല്‍​സ​ണ്‍, സു​രേ​ന്ദ്ര ഗാ​ഡ്ലിം​ങ്, ഷോ​മ സെ​ന്‍, മ​ഹേ​ഷ് റൗ​ത്ത്, അ​രു​ണ്‍ ഫ​രേ​ര, വ​ര​വ​ര​റാ​വു തു​ട​ങ്ങി​യ​വ​രെ ഇ​തേ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ര്‍​ക്ക് ഇ​തു​വ​രെ ജാ​മ്യം ന​ല്‍​കി​യി​ട്ടി​ല്ല.

ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ​നാ​യ ദ​ളി​ത് മാ​ര്‍​കി​സ്റ്റ് ചി​ന്ത​ക​നാ​ണ് ആ​ന​ന്ദ് തെ​ല്‍​തും​ദെ. ജാ​തി വ്യ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഇ​ന്ത്യ​യി​ലെ ദ​ളി​ത് പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും നി​ര​വ​ധി പ​ഠ​ന​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം പു​റ​ത്തു​വ​ന്ന റി​പ്പ​ബ്ലി​ക്ക് ഓ​ഫ് കാ​സ്റ്റ് എ​ന്ന ഗ്ര​ന്ഥം ജാ​തി വ്യ​വ​സ്ഥ​യേ​യും അ​തി​നെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളെ​യും കു​റി​ച്ച് പ​രി​ശോ​ധി​ക്കു​ന്നു.‌