റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ളെ​വി​ടെ; ചോ​ദ്യ​മു​യ​ർ​ത്തി രാ​ഹു​ൽ

05:20 PM Apr 14, 2020 | Deepika.com
ന്യൂ​ഡ​ല്‍​ഹി: റാ​പ്പി​ഡ് ടെ​സ്റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ൾ വാ​ങ്ങാ​ൻ ഇ​ന്ത്യ കാ​ല​താ​മ​സം വ​രു​ത്തി​യ​താ​യി രാ​ഹു​ൽ ആ​രോ​പി​ച്ചു. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​യ​ത്ന​ത്തി​ൽ ഇ​ന്ത്യ എ​വി​ടെ​യു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ രാ​ഹു​ൽ ലാ​വോ​സ്, നൈ​ജ​ര്‍, ഹോ​ണ്ടു​റാ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ന​മ്മ​ളെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ടെ​സ്റ്റിം​ഗ് കി​റ്റു​ക​ൾ വാ​ങ്ങു​ന്ന​തി​ൽ ഇ​ന്ത്യ കാ​ല​താ​മ​സം വ​രു​ത്തി. ഇ​പ്പോ​ൾ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ൽ അ​വ​യു​ടെ കു​റ​വു​ണ്ട്. 10 ല​ക്ഷം ഇ​ന്ത്യ​ക്കാ​ർ​ക്ക് 149 ടെ​സ്റ്റു​ക​ൾ എ​ന്ന നി​ര​ക്ക​ലാ​ണ് ഇ​പ്പോ​ൾ രാ​ജ്യ​ത്ത് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ന​മ്മ​ള്‍ ഇ​പ്പോ​ള്‍ ലാ​വോ​സ് (157), നൈ​ജ​ര്‍ (182), ഹോ​ണ്ടു​റാ​സ് (162) എ​ന്നി​വ​ര്‍​ക്കൊ​പ്പ​മാ​ണ്. വൈ​റ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ വി​ലി​യ തോ​തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ പ്ര​ധാ​ന​മാ​ണ്. നി​ല​വി​ല്‍ ന​മ്മ​ള്‍ ക​ളി​യി​ല്‍ ഒ​രി​ട​ത്തു​മി​ല്ല - രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു.

ഏ​പ്രി​ല്‍ അ​ഞ്ചി​നും പ​ത്തി​നും ഇ​ട​യി​ല്‍ രാ​ജ്യ​ത്ത് എ​ത്തേ​ണ്ടി​യി​രു​ന്ന റാ​പ്പി​ഡ് ടെ​സ്റ്റിം​ഗ് കി​റ്റു​ക​ള്‍ ഏ​പ്രി​ല്‍ 15ന​കം എ​ത്തു​മെ​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് വി​മ​ര്‍​ശ​ന​വു​മാ​യി രാ​ഹു​ല്‍ രം​ഗ​ത്തെ​ത്തി​യ​ത്.