മു​ൻ പാ​ക് ക്രി​ക്ക​റ്റ് താ​രം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

03:18 PM Apr 14, 2020 | Deepika.com
പെ​ഷ​വാ​ർ: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് മു​ൻ പാ​ക് ക്രി​ക്ക​റ്റ് താ​രം മ​രി​ച്ചു. മു​ൻ ഫ​സ്റ്റ്ക്ലാ​സ് ക്രി​ക്ക​റ്റ് താ​രം സ​ഫ​ർ സ​ർ​ഫ​റാ​സ് (50) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി പെ​ഷ​വാ​റി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നിർ​ത്തി​യി​രു​ന്ന​ത്.

1988 മു​ത​ൽ 1994 വ​രെ പാ​ക് ഫ​സ്റ്റ്ക്ലാ​സ് ക്രി​ക്ക​റ്റ് ടീം ​അം​ഗ​മാ​യി​രു​ന്നു. 15 ഫ​സ്റ്റ്ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 616 റ​ൺ​സ് നേ​ടി​യി​ട്ടു​ണ്ട്. 1994ലാ​ണ് വി​ര​മി​ക്കു​ന്ന​ത്. ആ​റ് ഏ​ക​ദി​ന​ങ്ങ​ളി​ൽ​നി​ന്നും 96 റ​ൺ​സും നേ​ടി​യി​ട്ടു​ണ്ട്.