അ​ധി​കാ​ര​മി​ല്ലെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്കൊ​പ്പം; കോ​ണ്‍​ഗ്ര​സ് സ​ഹാ​യ​ത്തി​നു​ണ്ടാ​കു​മെ​ന്ന് സോ​ണി​യ

12:19 PM Apr 14, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ഹ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി.

അ​ധി​കാ​ര​മി​ല്ലെ​ങ്കി​ലും ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മൂ​ഹ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​വ​ർ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ മു​ന്നോ​ട്ടു​പോ​യാ​ൽ കോ​റോ​ണ വൈ​റ​സ് എ​ന്ന മ​ഹാ​മാ​രി​യെ തോ​ൽ​പ്പി​ക്കാ​ൻ രാ​ജ്യ​ത്തി​ന് ക​ഴി​യും. ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണ്.

എ​ല്ലാ​വ​രു​ടെ​യും ഒ​ത്തൊ​രു​മി​ച്ചു​ള്ള പി​ന്തു​ണ​യി​ല്ലാ​തെ കൊ​റോ​ണ​യെ തോ​ൽ​പ്പി​ക്കു​ക സാ​ധ്യ​മ​ല്ലെ​ന്നും അ​വ​ർ ഓ​ർ​മി​പ്പി​ച്ചു.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സ​മാ​ധാ​ന​പൂ​ർ​വം വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന ജ​ന​ങ്ങ​ളെ സോ​ണി​യ അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യം ഇ​ത്ര​വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ൾ ഓ​രോ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ആ​ഹ്വാ​നം ചെ​യ്തു.

എ​ന്ത് ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യാ​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന-​ദേ​ശീ​യ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് വി​ളി​ക്കാ​മെ​ന്നും സ​ഹാ​യ​ത്തി​ന് പ്ര​വ​ർ​ത്ത​ക​രു​ണ്ടാ​കു​മെ​ന്നും സോ​ണി​യ അ​റി​യി​ച്ചു.

അ​ധി​കാ​ര​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി ത​ന്നെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ണി​ചേ​ര​ണ​മെ​ന്നും പാ​ർ​ട്ടി അ​ധ്യ​ക്ഷ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.