ഗാസിയാബാദ്: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വിവാഹം സംഘടിപ്പിച്ച വരനെയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വിവാഹത്തിനായി മീററ്റിലേക്കുള്ള യാത്രക്കിടെ പുലര്‍ച്ച 1.30നാണ് ഇവരെ പിടികൂടിയത്.
യാത്രക്കിടെ ഇവരെ തടഞ്ഞ പോലീസ് കാര്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വിവാഹത്തിന് പോകുകയാണെന്ന് ഇവര്‍ മറുപടി നല്കി.
എന്നാല്‍ മതിയായ രേഖകള്‍ ഹാജരാക്കുവാന്‍ ഇവര്‍ക്കായില്ല. തുടര്‍ന്ന് വരനെയും ആറ് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വിവാഹം; വരനെ പോലീസ് അറസ്റ്റ് ചെയ്തു
11:38 AM Apr 14, 2020 | Deepika.com