രാജ്യത്ത് ലോക്ക്ഡൗൺ മേയ് മൂന്നു വരെ നീട്ടി

10:48 AM Apr 14, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 19 ദി​വ​സം കൂ​ടി സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ചൊ​വ്വാ​ഴ്ച രാ​വി​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മേ​യ് മൂ​ന്നു വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​ത്. ഏ​പ്രി​ൽ 20 വ​രെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. മു​ൻ​പ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രേ​ണ്ടി​വ​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് കൂ​ടു​ത​ൽ തീ​വ്ര​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. 20ന് ​ശേ​ഷം സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ അ​വ​ലോ​ക​നം ചെ​യ്യേ​ണ്ട​തു​ണ്ട്. രോ​ഗ്യ​വ്യാ​പ​നം കു​റ​യു​ന്ന ഇ​ട​ങ്ങ​ളി​ൽ 20ന് ​ശേ​ഷം നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

മാ​ര്‍​ച്ച് 24ന് ​ആ​രം​ഭി​ച്ച ലോ​ക്ക്ഡൗ​ണ്‍ ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ൺ സം​ബ​ന്ധി​ച്ച മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ക്കും. പാ​വ​പ്പെ​ട്ട​വ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി​രി​ക്കും മാ​ർ​ഗ​രേ​ഖ​യി​ൽ ഊ​ന്ന​ൽ ന​ൽ​കു​ക. ആ​രും ല​ക്ഷ​മ​ണ​രേ​ഖ ലം​ഘി​ക്ക​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡി​നെ​തി​രേ പോ​രാ​ടാ​ൻ ഏ​ഴു നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി മു​ന്നോ​ട്ട് വ​ച്ച​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ണ​മെ​ന്നും മു​തി​ർ​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം, ജോ​ലി​യി​ൽ​നി​ന്ന് ആ​രെ​യും പി​രി​ച്ചു വി​ട​രു​ത്, ആ​രോ​ഗ്യ സേ​തു ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ക, പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക, ‍യാത്രാ നിയന്ത്രണങ്ങൾ തുടരുക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ.