ന്യൂഡൽഹി: കോവിഡ്-19 വൈറസിനെതിരായ പ്രതിരോധത്തിൽ രാജ്യം ഒരു പരിധിവരെ വിജയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോരാട്ടം ശക്തമായി തുടരും.
രോഗികളുടെ എണ്ണം കുറഞ്ഞത് നിങ്ങൾ ഓരോരുത്തരുടെയും സഹകരണം മൂലമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്ന് അറിയാം. ജനങ്ങളുടെ ത്യാഗത്തെ നമിക്കുന്നു. അവരോട് നന്ദി പറയുകയാണ്. കോവിഡ് പോരാട്ടത്തിൽ ഓരോരുത്തരും അച്ചടക്കമുള്ള സൈനികരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ വലിയ രാജ്യങ്ങളേക്കാണ് മുന്നിലാണ് ഇന്ത്യ. പ്രശ്നം കണ്ടപ്പോൾ തന്നെ രാജ്യം നടപടികൾ എടുത്തത് തുണയായി. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ ആഗോള തലത്തിൽ മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ രാജ്യം ഒരുപരിധിവരെ വിജയിച്ചെന്ന് പ്രധാനമന്ത്രി
10:19 AM Apr 14, 2020 | Deepika.com