തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. ജില്ലാ പോലീസ് മേധാവിമാർക്കാണ് ഇതു സംബന്ധിച്ച് ഡിജിപി നിർദേശം നൽകിയത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തിങ്കളാഴ്ച ധാരാളം പേര് നിരോധനം ലംഘിച്ച് നിരത്തുകളില്‍ ഇറങ്ങിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
കോവിഡിന് ശമനം വന്നതായി സമൂഹത്തില്‍ തെറ്റായ ധാരണ ഉണ്ടായിട്ടുണ്ട്. രോഗവ്യാപനത്തിന്റെ നിര്‍ണായകഘട്ടത്തിലാണ് നാം. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഡിജിപി പറഞ്ഞു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഡിജിപി
10:22 AM Apr 14, 2020 | Deepika.com