രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു

09:19 AM Apr 14, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10,000 ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,211 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 31 പേ​രാ​ണ് മ​രി​ച്ച​ത്.

രാ​ജ്യ​ത്ത് 10,363 രോ​ഗി​ക​ളും 339 മ​ര​ണ​വു​മാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​രി​ക്കു​ന്ന​ത്. 1,035 പേ​ര്‍​ക്ക് അ​സു​ഖം ഭേ​ദ​മാ​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കോ​വി​ഡ്-19 പ്ര​തി​രോ​ധ​ത്തി​നാ​യി പ്ര​ഖ്യാ​പി​ച്ച 21 ദി​വ​സ​ത്തെ ലോ​ക്ക് ഡൗ​ണ്‍ പൂ​ർ​ത്തി​യാ​കു​ന്ന ഇ​ന്നു രാ​വി​ലെ 10നു ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ലോ​ക്ക് ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്നു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ടെ, പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും.