കോ​വി​ഡ്: നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വ് വ​രു​ത്തി ഓ​സ്ട്രി​യ, ക​ട​ക​ൾ തു​റ​ക്കു​ന്നു

11:43 AM Apr 14, 2020 | Deepika.com
വി​യ​ന്ന: കൊ​റോ​ണ വൈ​റ​സ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി ഓ​സ്ട്രി​യ. ചൊ​വ്വാ​ഴ്ച​യോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​ക​ട​ക​ളും ഡി​ഐ​ഡ​ബ്ല്യു സ്റ്റോ​റു​ക​ളും വീ​ണ്ടും തു​റ​ക്കും.

എ​ങ്കി​ലും ക​ർ​ശ​ന​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വൈ​റ​സ് വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ മ​റ്റു ചി​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യി​രു​ന്നു. സ്പെ​യി​ൻ ചി​ല പൗ​ര​ന്മാ​രെ ജോ​ലി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ അ​നു​വ​ദി​ച്ചു.

ഡെ​ൻ​മാ​ർ​ക്കി​ൽ പ്രൈ​മ​റി സ്കൂ​ളു​ക​ൾ വീ​ണ്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഓ​സ്ട്രി​യ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച​ത്.

ഓ​സ്ട്രി​യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് 368 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തു​വ​രെ 14,043 പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 7,343 രോ​ഗ​മു​ക്തി നേ​ടി.

അ​തേ​സ​മ​യം, ഫ്രാ​ൻ​സി​ൽ ലോ​ക്ക്ഡൗ​ൺ മേ​യ് 11 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. മേ​യ് 11നു​ശേ​ഷം സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ വ്യ​ക്ത​മാ​ക്കി.

ഫ്രാ​ൻ​സി​ൽ കോ​വി​ഡ് ബാ​ധി​ച്ച് 14,967 പേ​രാ​ണ് മ​രി​ച്ച​ത്. 1,36,779 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്.