ഹൈദരാബാദ്: തെലുങ്കാനയിൽ രണ്ട് യുവതികളെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സമീപത്ത് നിന്ന് ഇവരിൽ ഒരാളുടെ മകളുടെ മൃതദേഹവും പോലീസ് കണ്ടെത്തി. അഞ്ച് വയസ് തോന്നിക്കുന്ന കുട്ടിയെ വിഷം കഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
തെലുങ്കാനയിലെ മെഡ്ചാൽ ജില്ലയിലാണ് സംഭവം. കരീംനഗർ സ്വദേശികളായ ഏകദേശം 25 വയസ് പ്രായമുള്ള സ്ത്രീകളാണ് മരിച്ചത്. യുവതികൾ ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് നിഗമനം.
അതേസമയം, കുട്ടിയുടെ മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
തെലുങ്കാനയിൽ രണ്ട് യുവതികൾ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
07:16 AM Apr 14, 2020 | Deepika.com