ലോക്ക് ഡൗൺ ഇനി എത്രനാൾ; ഇന്നറിയാം

06:31 AM Apr 14, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 പ്ര​തി​രോ​ധ​ത്തി​നാ​യി പ്ര​ഖ്യാ​പി​ച്ച 21 ദി​വ​സ​ത്തെ ലോ​ക്ക് ഡൗ​ണ്‍ പൂ​ർ​ത്തി​യാ​കു​ന്ന ഇ​ന്നു രാ​വി​ലെ 10നു ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ലോ​ക്ക് ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്നു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ടെ, പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും.

സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ തു​ട​രാ​തെ, വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ വ്യാ​പ്തി ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്തെ മൂ​ന്നു സോ​ണു​ക​ളാ​യി തി​രി​ച്ചു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച വി​വ​രം. എ​ന്നാ​ൽ, വ്യാ​വ​സാ​യി​ക, സാ​ന്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ ഇ​ള​വു​ക​ൾ ന​ൽ​കി ഏ​പ്രി​ൽ 30 വ​രെ ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

തെ​ലു​ങ്കാ​ന, പ​ഞ്ചാ​ബ്, മ​ഹാ​രാ​ഷ്‌​ട്ര, ഒ​ഡീ​ഷ, ക​ർ​ണാ​ട​ക, പ​ശ്ചി​മ ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ൾ ലോ​ക്ക്ഡൗ​ണ്‍ ഏ​പ്രി​ൽ 30 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്.

സെ​ബി മാ​ത്യു