റിയാദ്: നാട്ടിലുള്ള ജോലിക്കാരുടെ കാലാവധി അവസാനിച്ച റീഎന്‍ട്രി(തിരിച്ചുള്ള യാത്രാനുമതി) പുതുക്കുന്നത് സൗദി താൽകാലികമായി നിര്‍ത്തിവെച്ചു. റീഎൻട്രി പുതുക്കുന്നതിനുള്ള ഓൺലൈൻ സേവനമാണ് സൗദി വിദേശകാര്യ മന്ത്രാലയം നിര്‍ത്തിവച്ചത്.
രാജ്യം കോവിഡ് മുക്തമാകുകയും വിമാന സർവീസ് ആരംഭിക്കുകയും ചെയ്താലേ നടപടി ആരംഭിക്കൂ. ഇതോടൊപ്പം, ഇഖാമ കാലാവധി അവസാനിച്ചാലും റീ എൻട്രി വീസ പുതുക്കി നൽകുമെന്നും സൗദി അധികൃതർ അറിയിച്ചിട്ടുണ്ട്.
സൗദിയിൽ ഇതുവരെ 4934 പേർക്കാണ് കോവിഡ് രോഗം ബാധിച്ചത്. 65 പേർ വൈറസ് ബാധയെത്തുടർന്ന് മരിച്ചു. 805 പേർ രോഗമുക്തിനേടി.
നാട്ടിലുള്ളവരുടെ റീഎൻട്രി പുതുക്കുന്നത് നിർത്തിവച്ച് സൗദി
06:32 AM Apr 14, 2020 | Deepika.com