ഡ​ൽ​ഹി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ മൂ​ന്നു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

03:45 PM Apr 13, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​ർ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ രോ​ഗി​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ 25 പേ​ർ​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി. രോ​ഗി, ആ​ശു​പ​ത്രി​യി​ലെ അ​റ്റ​ൻ​ഡ​ർ, സെ​ക്യൂ​രി​റ്റി എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

മൂ​ന്ന് കാ​ൻ​സ​ർ രോ​ഗി​ക​ൾ, മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ‌ എ​ന്നി​വ​രു​ൾ​പ്പെ​ടെ നേ​ര​ത്തെ 22 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി അ​ട​ച്ച് പൂ​ർ​ണ​മാ​യും അ​ണു​വി​മു​ക്ത​മാ​ക്കി​യി​രു​ന്നു.

കോ​വി​ഡ് ബാ​ധി​ച്ച രോ​ഗി​ക​ളി​ലൊ​രാ​ൾ മ​രി​ച്ച​തോ​ടെ മ​റ്റ് ര​ണ്ട് രോ​ഗി​ക​ളെ രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

പു​ത​താ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വേ​ശ​നം ന​ൽ​കു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ലെ 70 ജീ​വ​ന​ക്കാ​ർ സ​മ്പ​ർ​ക്ക​വി​ല​ക്കി​ലാ​ണ്.

ആ​ശു​പ​ത്രി​യി​ലെ ഒ​രു വ​നി​താ ഡോ​ക്ട​ർ​ക്ക് യു​കെ​യി​ൽ​ നി​ന്നും​വ​ന്ന ബ​ന്ധു​വി​ലൂ​ടെ​യാ​ണ് ആ​ദ്യം രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​വ​ർ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്കെ​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​രി​ലേ​ക്കും രോ​ഗി​ക​ളി​ലേ​ക്കും രോ​ഗം പ​ട​ർ​ന്നു.