വ​ട​ക്ക​ൻ അ​റേ​ബ്യ അ​പ്പ​സ്തോ​ലി​ക് വി​കാ​രി​യേ​റ്റ് ബി​ഷ​പ് കാ​മി​ലോ ബാ​ലി​ൻ കാ​ലം ചെ​യ്തു

11:54 AM Apr 13, 2020 | Deepika.com
കു​വൈ​റ്റ്: വ​ട​ക്ക​ൻ അ​റേ​ബ്യ​യു​ടെ അ​പ്പ​സ്തോ​ലി​ക് വി​കാ​രി​യേ​റ്റ് ബി​ഷ​പ് കാ​മി​ലോ ബാ​ലി​ൻ(76) കാ​ലം ചെ​യ്തു. ഏ​താ​നും നാ​ളു​ക​ളാ​യി ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തി​ന് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യം റോ​മി​ലെ ജി​മി​ലി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു.

ഇ​റ്റ​ലി​ക്കാ​ര​നാ​യ ബി​ഷ​പ് കാ​മി​ലോ അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​ര​നും വി​ദ്യാ​ഭ്യാ​സ, മി​ഷ​ണ​റി പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. കൊം​ബോ​നി മി​ഷ​ണ​റി സ​ഭാം​ഗ​മാ​യ അ​ദ്ദേ​ഹ​ത്തെ 2005ൽ ​ബ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ കു​വൈ​റ്റി​ന്‍റെ അ​പ്പ​സ്തോ​ലി​ക് വി​കാ​ർ ആ​യി നി​യ​മി​ച്ചു.

2011ൽ ​ബ​ഹ​റി​ൻ, കു​വൈ​റ്റ്, ഖ​ത്ത​ർ, സൗ​ദി​അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​കാ​രി​യേ​റ്റ് ആ​യി നി​യ​മി​ത​നാ​യി.