മുംബൈ: മഹാരാഷ്ട്രയിൽ മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. പൂന, മുംബൈ എന്നിവിടങ്ങളിലെ നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനയിലെ റൂബി ഹാൾ ആശുപത്രിയിലെ രണ്ട് നഴ്സുമാർക്കും ഭാട്ടിയ ആശുപത്രിയിലെ ഒരു മലയാളി നഴ്സിനുമാണ് രോഗം കണ്ടെത്തിയത്.
റൂബി ഹാൾ ആശുപത്രിയിലെ രോഗം സ്ഥിരീകരിച്ച നഴ്സുമാരുമായി നേരിട്ട് ബന്ധംപുലർത്തിയ 36 നഴ്സുമാരെ ക്വാറന്റൈൻ ചെയ്തു. ഭാട്ടിയ ആശുപത്രിയിൽ ഇതുവരെ അഞ്ച് മലയാളി നഴ്സുമാർക്കാണ് രോഗം പിടിപെട്ടത്. മലയാളി നഴ്സുമാർ ഉൾപ്പെടെ ഭാട്ടിയ ആശുപത്രിയിൽ ആകെ 37 നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിൽ മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ്
10:54 AM Apr 13, 2020 | Deepika.com