ഈറോഡ്: തമിഴ്നാട്ടിൽ കോവിഡ് പോസിറ്റീവായ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. പൂർണ ഗർഭിണിയായ യുവതി പെരുദുരൈ ഐആർടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാത്രി സിസേറിയിലൂടെയാണ് ഇവർ ആൺകുഞ്ഞിന് ജൻമം നൽകിയത്. കുട്ടി ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇവർ ഉൾപ്പെടെ 14 സ്ത്രീകളാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഈറോഡ് ജില്ലയിൽ ഇതുവരെ 60 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവരിൽ ആറു വിദേശികൾ അടക്കം 56 പേരും പെരുദുരൈ ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ള നാല് പേർ കോയമ്പത്തൂരിലെ ഇഎസ്ഐ ആശുപത്രിയിലാണുള്ളത്.
കോവിഡ് പോസിറ്റീവായ യുവതി ആൺകുഞ്ഞിന് ജന്മം നൽകി; കുഞ്ഞ് ആരോഗ്യവാൻ
07:18 AM Apr 13, 2020 | Deepika.com