ഒ​റ്റ​യ്ക്കി​രു​ന്നു ബോ​റ​ടി​ച്ചു; കൂ​ട്ടു​കാ​ര​നെ ട്രോ​ളി ബാ​ഗി​ലാ​ക്കി വീ​ട്ടി​ലെ​ത്തി​ച്ച കൗമാരക്കാരനെതിരേ കേ​സ്

10:43 AM Apr 13, 2020 | Deepika.com
മം​ഗ​ളൂ​രു: ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണം മൂ​ലം ഒ​റ്റ​യ്ക്ക് വീ​ട്ടി​ലി​രു​ന്ന് ബോ​റ​ടി​ച്ച 17കാ​ര​ൻ കൂ​ട്ടു​കാ​ര​നെ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന​ത് ട്രോ​ളി ബാ​ഗി​ലാ​ക്കി. മം​ഗ​ളൂ​രു​വി​ലെ ബ​ൽ​മ​ട്ട ആ​ര്യ​സ​മാ​ജം റോ​ഡി​ലെ ഫ്ലാ​റ്റി​ലാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ന​ല്ലാ​തെ ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും പു​റ​ത്തു​നി​ന്ന് ആ​ർ​ക്കും പ്ര​വേ​ശ​നം ന​ൽ​കി​ല്ലെ​ന്നും ഫ്ലാ​റ്റി​ലെ സെ​ക്യൂ​രി​റ്റി പ​റ​ഞ്ഞ​തോ​ടെ​യാ​യി​രു​ന്നു ട്രോ​ളി ക​ട​ത്ത​ൽ.

പാ​ണ്ഡേ​ശ്വ​ര​ത്തു​ള്ള കൂ​ട്ടു​കാ​ര​നെ വ​ലി​യ ട്രോ​ളി ബാ​ഗി​ലാ​ക്കി 17 വയസുകാരൻ ഫ്ലാ​റ്റി​ലെ ലി​ഫി​റ്റി​ന്‍റെ അ​ടു​ത്തെ​ത്തി. ലി​ഫ്റ്റ് കാ​ത്തു​നി​ൽ​ക്ക​വേ​യാ​ണ് ബാ​ഗ് ത​നി​യെ അ​ന​ങ്ങു​ന്ന​ത് അ​വി​ടു​ണ്ടാ​യി​രു​ന്ന ഒ​രാ​ളു​ടെ ശ്ര​ദ്ധ​യി​പ്പെ​ടു​ന്ന​ത്.

ഇ​തോ​ടെ സം​ശ​യം തീ​ർ​ക്കാ​ൻ താ​മ​സ​ക്കാ​രും സെ​ക്യൂ​രി​റ്റി​യും ചേ​ർ​ന്നു ബാ​ഗ് തു​റ​ന്നു. അ​പ്പോ​ഴാ​ണ് ബാ​ഗി​ന​ക​ത്ത് ഒ​രു പ​യ്യ​ൻ ചു​രു​ണ്ടി​രി​ക്കു​ന്ന​ത് കാ​ണു​ന്ന​ത്.

പോ​ലീ​സെ​ത്തി ഇ​രു​വ​രേ​യും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് താ​ക്കീ​ത് ചെ​യ്തു. ലോ​ക്ഡൗ​ൺ ലം​ഘി​ച്ച​തി​നു കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തു വി​ട്ട​യ​ച്ചു.