ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് ന​ഗ​ര​ത്തി​ലൂ​ടെ സൈക്കിളി​ൽ ക​റ​ക്കം; അ​ക്ത​റി​നെ വി​മ​ർ​ശി​ച്ച് ആ​രാ​ധ​ക​ർ

10:46 AM Apr 13, 2020 | Deepika.com
ഇ​സ്‌​ലാ​മാ​ബാ​ദ്: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രെ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ൽ മു​ന്നി​ലു​ള്ള പാ​ക് താ​ര​മാ​ണ് ഷൊ​യ്ബ് അ​ക്ത​ർ. മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടാ​നു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യും താ​രം നി​ർ​ദേ​ശി​ച്ചി​രു​ന്നു.

സ​മൂ​ഹ​ത്തോ​ടു​ള്ള ത​ന്‍റെ ക​ട​മ​ക​ളെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ക്കു​മ്പോ​ൾ ത​ന്നെ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്ന പേ​രി​ൽ വി​വാ​ദ​ക്കു​രു​ക്കി​ലും പെ​ട്ടി​രി​ക്കു​ക​യാ​ണ് അ​ക്ത​ർ.

ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് ഇ​സ്‌​ലാ​മാ​ബാ​ദ് ന​ഗ​ര​ത്തി​ലൂ​ടെ താ​രം സൈ​ക്കി​ളി​ൽ ക​റ​ങ്ങി​യ​താ​ണ് വി​വാ​ദ​മാ​യ​ത്. ത​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ ഇ​തി​ന്‍റെ വീ​ഡി​യോ​യും താ​രം പ​ങ്കു​വെ​ച്ചി​രു​ന്നു.

"എ​ന്‍റെ സു​ന്ദ​ര ന​ഗ​ര​ത്തി​ലൂ​ടെ ഒ​രു സൈ​ക്കി​ൾ സ​വാ​രി. ന​ല്ല കാ​ലാ​വ​സ്ഥ. ആ​ളൊ​ഴി​ഞ്ഞ റോ​ഡ്, ന​ല്ലൊ​രു വ​ർ​ക്കൗ​ട്ടും' - എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് വീ​ഡി​യോ​യ്ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് വീ​ടു​വി​ട്ടു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ഉ​പ​ദേ​ശി​ക്കു​ന്ന അ​ക്ത​ർ ത​ന്നെ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് ന​ഗ​ര​ത്തി​ലൂ​ടെ സൈ​ക്കി​ൾ സ​വാ​രി ന​ട​ത്തി​യ​ത് ചോ​ദ്യം ചെ​യ്യു​ന്ന വീ​ഡി​യോ​യ്ക്കു താ​ഴെ ആ​യി​ര​ത്തി​ല​ധി​കം ക​മ​ന്‍റു​ക​ളാ​ണ് പ്ര​തൃ​ക്ഷ​പ്പെ​ട്ട​ത്. താ​ര​ത്തി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.