പ്ര​തി​ദി​നം 1.5 ല​ക്ഷം ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ ഉ​ത്പാ​ദി​പ്പി​ച്ച് യു​പി

10:52 AM Apr 13, 2020 | Deepika.com
ല​ക്നോ: സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​നം 1.5 ല​ക്ഷം ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി അ​വാ​നി​ഷ് അ​വ​സ്തി.

11 ല​ക്ഷം ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ ഇ​തി​ന​കം ത​ന്നെ ഉ​ത്പാ​ദി​പ്പി​ച്ചു. ഇ​തി​ൽ ആ​റ് ല​ക്ഷം ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ വി​റ്റ​ഴി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശു​ചി​ത്വം പാ​ലി​ക്കാ​നും ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ പ​തി​വാ​യി ഉ​പ​യോ​ഗി​ക്കാ​നും ഡോ​ക്ട​ർ​മാ​രും വി​ദ​ഗ്ധ​രും ആ​ളു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ പ​ല സ്ഥ​ല​ങ്ങ​ളി​ലും കി​ട്ടാ​നി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​വ വി​ല കൂ​ട്ടി വി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​വാ​നി​ഷ് പ​റ​ഞ്ഞു.