അ​മേ​രി​ക്ക​യി​ൽ മ​ര​ണ സം​ഖ്യ കു​തി​ക്കു​ന്നു; 21,000 ​ക​ട​ന്നു

10:50 AM Apr 13, 2020 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: കോ​വി​ഡ് ബാ​ധ​യി​ൽ ലോ​കം വി​റ​ങ്ങ​ലി​ക്കു​മ്പോ​ൾ അ​മേ​രി​ക്ക​യി​ലും മ​ര​ണ സം​ഖ്യ കു​തി​ക്കു​ന്നു. രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 21,474 ക​ട​ന്നു. 900 പേ​രാ​ണ് ഇ​ന്ന് രാ​ജ്യ​ത്ത് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

5,45,934 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 13,055 പേ​ർ​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

1,88,694 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ന്യൂ​യോ​ർ​ക്കാ​ണ് ഏ​റ്റ​വും മു​ന്നി​ൽ. ന്യൂ​ജ​ഴ്സി​യി​ൽ 58,151 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ന്യൂ​യോ​ർ​ക്കി​ൽ 9,385 ഉം ​ന്യൂ​ജ​ഴ്സി​യി​ൽ 2,183 ഉം ​പേ​രാ​ണ് മ​രി​ച്ച​ത്.

മി​ഷി​ഗ​ൺ, പെ​ൻ​സി​ൽ​വാ​നി​യ, ക​ലി​ഫോ​ർ​ണി​യ, ലൂ​സി​യാ​ന, ഫ്ലോ​റി​ഡ, ഇ​ല്ലി​നോ​യി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ട്.

മി​ഷി​ഗ​ണി​ൽ 23,993 പേ​ർ​ക്കും പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ 22,833 പേ​ർ​ക്കും ക​ലി​ഫോ​ർ​ണി​യ​യി​ൽ 22,424 പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

1,83,1,086 പേ​ർ​ക്കാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധ​ച്ചി​ട്ടു​ള്ള​ത്. 1,13,008 പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.

സ്പെ​യി​ൻ, ഇ​റ്റ​ലി, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ബ്രി​ട്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നു​നി​മി​ഷം വ​ർ​ധി​ക്കു​ന്നു​ണ്ട്.

സ്പെ​യി​നി​ൽ‌ 1, 66,019 പേ​ർ​ക്കും ഇ​റ്റ​ലി​യി​ൽ 1,56,363 പേ​ർ​ക്കും ഫ്രാ​ൻ​സി​ൽ 1,32,591 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.