ഇ​ടു​ക്കി​യി​ൽ ചാ​രാ​യ റെ​യ്ഡി​നി​ടെ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ആ​ക്ര​മ​ണം

10:01 PM Apr 12, 2020 | Deepika.com
ഇ​ടു​ക്കി: ഉ​പ്പു​ത​റ​യി​ൽ ചാ​രാ​യ റെ​യ്ഡി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ ആ​ക്ര​മ​ണം. ചാ​രാ​യം വാ​റ്റു​ന്നു​ണ്ടെ​ന്ന വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ വി​ര​ലി​ന് സാ​ര​മാ​യ പ​രി​ക്കു​ണ്ട്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​പ്പേ​ക്ക​ട സ്വ​ദേ​ശി ജെ​യിം​സ് ഭാ​ര്യ ബി​ൻ​സി എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജെ​യിം​സി​ന്‍റെ വീ​ട്ടി​ൽ വാ​റ്റു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ് എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.