പത്തനംതിട്ട: തണ്ണിത്തോട് കോവിഡ്- 19 നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടി വീടിന് മുറ്റത്തിരുന്ന് സമരം ചെയ്ത സംഭവത്തിൽ കേസെടുത്തു. നിരീക്ഷണ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്ട്ടിന്മേലാണ് കേസ്. സിപിഎം പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീടിന് നേരെ കല്ലെറിഞ്ഞത് വിവാദമായിരുന്നു.
പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരീക്ഷണത്തില്‍ ഉള്ള ആള് വീട്ടില്‍ ഒരു മുറിയില്‍ തന്നെ താമസിക്കണം. വീട്ടിലെ കുടുംബാംഗങ്ങളടക്കം ആരുമായും അടുത്തിടപഴകാന്‍ പാടില്ലെന്ന മാര്‍ഗ നിര്‍ദേശമാണ് പെണ്‍കുട്ടി തെറ്റിച്ചിരിക്കുന്നതെന്ന് പോലീസിന് നല്കിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരീക്ഷണത്തിലിരിക്കെ സമരം: തണ്ണിത്തോട്ടെ പെണ്‍കുട്ടിക്കെതിരെ കേസ്
08:45 PM Apr 12, 2020 | Deepika.com