ബോ​റി​സ് ജോ​ൺ​സ​ൺ ആ​ശു​പ​ത്രി വി​ട്ടു

06:47 PM Apr 12, 2020 | Deepika.com
ല​ണ്ട​ൻ: കോ​വി​ഡ്- 19ബാ​ധ​യേ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ‌​സ​ൺ ആ​ശു​പ​ത്രി​വി​ട്ടു. ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. 55​കാ​ര​നാ​യ പ്ര​ധാ​ന​മ​ന്ത്രി​യെ രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് ഐസി​യു​വി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ഇക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യ​ത്. ല​ണ്ട​നി​ലെ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​നു ശേ​ഷം പ്ര​ധാ​ന​മന്ത്രിയു​ടെ ചു​മ​ത​ല​ക​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡൊ​മി​നി​ക് റാ​ബ് ആ​യി​രു​ന്നു നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്.മാ​ർ​ച്ച് 27 നാ​ണു ബോ​റി​സ് ജോ​ൺ​സ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​തി​നു​ശേ​ഷം ഒ​രാ​ഴ്ച ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു സ​മീ​പ​മു​ള്ള ഫ്ലാ​റ്റി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. വീ​ട്ടി​ലി​രു​ന്നു​കൊ​ണ്ടു​ത​ന്നെ വീ​ഡി​യോ കോ​ൺ​ഫെ​റ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും അ​വ ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു ബോ​റി​സ്.