ഇ​ന്ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​ടെ റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ട്ടു

06:27 PM Apr 12, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​ടെ റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ട്ടു. മാ​ര്‍​ച്ച് 22 ന് ​ഷാ​ര്‍​ജ​യി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ഇ​ദ്ദേ​ഹം അ​ന്നു മു​ത​ല്‍ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്നു ഇ​യാ​ള്‍.

റൂ​ട്ട് മാ​പ്പ്

** മാ​ര്‍​ച്ച് 18-19ന് ​ദു​ബാ​യ് ആ​സ്റ്റ​ര്‍ ക്ലി​നി​ക്ക്, അ​ല്‍​ക്കൂ​സ് വി​ല്ല​യി​ലെ താ​മ​സ​സ്ഥ​ല​ത്ത്

** മാ​ര്‍​ച്ച് 22ന് ​ഷാ​ര്‍​ജ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും എ​യ​ര്‍ ഇ​ന്ത്യ -AI 968 ന​മ്പ​ര്‍ വി​മാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി.

** മാ​ര്‍​ച്ച് 22 വൈ​കു​ന്നേ​രം 3 മ​ണി​ക്ക് ചി​റ്റാ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. തു​ട​ര്‍​ന്ന് ചി​റ്റാ​റി​ലെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

** ഏ​പ്രി​ല്‍ 11ന് ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ ഈ ​തീ​യ​തി​ക​ളി​ല്‍ പ്ര​സ്തു​ത സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ 9188297118, 9188294118 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.