രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ൺ മൂ​ന്ന് സോ​ണു​ക​ളാ​യി തി​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യേ​ക്കും

03:53 PM Apr 12, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ന​ത്തെ ത​ട​യാ​ൻ രാ​ജ്യ​ത്ത് സ്മാ​ർ​ട്ട് ലോ​ക്ക്ഡൗ​ൺ ന​ട​പ്പി​ലാ​ക്കിയേ​ക്കു​മെ​ന്ന് വിവരം. റെ​ഡ്, ഓ​റ​ഞ്ച്, ഗ്രീ​ൻ എ​ന്നി​ങ്ങ​നെ മൂ​ന്ന് പ്ര​ത്യേ​ക മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ചാ​കും നി​യ​ന്ത്ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക​യെ​ന്നാ​ണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കോ​വി​ഡ് രോ​ഗ​ബാ​ധ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​മാ​ണ് റെ​ഡ് സോ​ൺ. റെ​ഡ് സോ​ൺ മേ​ഖ​ല​യി​ൽ യാ​തൊ​രു ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ല.

കോ​വി​ഡ് താ​ര​ത​മ്യേ​ന കു​റ​വു​ള്ള മേ​ഖ​ല​ക​ളെ​യാ​ണ് ഓ​റ​ഞ്ച് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക. ഈ ​മേ​ഖ​ല​ക​ളി​ല്‍ അ​ത്യാ​വ​ശ്യം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കും. കൃ​ഷി വി​ള​വെ​ടു​പ്പ്, നി​യ​ന്ത്രി​ത​മാ​യ തോ​തി​ല്‍ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ അ​നു​വ​ദി​ക്കും.

കൊ​റോ​ണ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ള്‍ ഗ്രീ​ന്‍ സോ​ണാ​യി പ്ര​ഖ്യാ​പി​ക്കും. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ഇ​വി​ടെ അ​നു​വ​ദി​ക്കും. ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ച്ചേ​ക്കും. പൊ​തു​ഗ​താ​ഗ​ത​വും അ​നു​വ​ദി​ക്കും.