ഇ​ന്ത്യ​യി​ൽനി​ന്ന് ക​യ​റ്റി അ​യ​ച്ച ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ മ​രു​ന്നു​ക​ൾ യു​എ​സി​ൽ എ​ത്തി

03:18 PM Apr 12, 2020 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: കോ​റോ​ണ വൈ​റ​സ് മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ ഇ​ന്ത്യ​യി​ൽ​നി​ന്ന് ക​യ​റ്റി അ​യ​ച്ച ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ മ​രു​ന്നു​ക​ൾ യു​എ​സി​ൽ എ​ത്തി. ശ​നി​യാ​ഴ്ച​യാ​ണ് നെ​വാ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മ​രു​ന്ന് എ​ത്തി​യ​താ​യി അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ർ ത​ര​ണ്‍​ജി​ത് സിം​ഗ് സ​ന്ധു ട്വീ​റ്റ് ചെ​യ്തു.

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വീ​ൻ ന​ൽ​ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച ട്രം​പ് ഫോ​ണി​ലൂ​ടെ മോ​ദി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ഉ​ത്പാ​ദ​ക​ർ. മ​ലേ​റി​യ​യ്ക്കു​ള്ള മ​രു​ന്നാ​യ ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍റെ ക​യ​റ്റു​മ​തി ഇ​ന്ത്യ നി​രോ​ധി​ച്ചി​രു​ന്ന​താ​ണ്.

കോ​വി​ഡ്-19​ന് എ​തി​രേ​യു​ള്ള ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നാ​ണ് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​നെ​ന്ന് യു​എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ്സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ക​ണ്ടെ​ത്തി​യി​രു​ന്നു. ന്യൂ​യോ​ർ​ക്കി​ൽ 1,500 കോ​റോ​ണ രോ​ഗി​ക​ളി​ൽ ഇ​തു പ്ര​യോ​ഗി​ച്ച​പ്പോ​ൾ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന പ്രാ​ഥ​മി​ക ഫ​ലം ല​ഭി​ച്ചു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ട്രം​പ് ഇ​ന്ത്യ​യോ​ട് 2.9 കോ​ടി ഡോ​സ് മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ട്രം​പി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ​ത്തു​ട​ർ​ന്ന് യു​എ​സി​ലേ​ക്ക് ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വീ​ൻ ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി​യ​ത്. ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ കോ​വി​ഡി​നെ​തി​രേ ഫ​ല​പ്ര​ദാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യോ​ട് നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ ഇ​ത് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ശ്രീ​ല​ങ്ക​യും നേ​പ്പാ​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.