ലോ​ക്ക്ഡൗ​ണി​ൽ സം​സ്ഥാ​ന​ത്ത് ഇ​ള​വു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്

01:26 PM Apr 12, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ആ​യി​രി​ക്കും ഇ​ള​വ് അ​നു​വ​ദി​ക്കു​ക​യെ​ന്നും മ​നു​ഷ്യ​ജീ​വ​നാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ ക​മ്യൂ​ണി​റ്റി കി​ച്ച​ൻ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് രോ​ഗം പൂ​ർ​ണ​മാ​യി മാ​റു​ന്ന​തു​വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ലോ​ക്ക്ഡൗ​ണി​ൽ സം​സ്ഥാ​ന​ത്തി​ന് 50,000 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ക. ഈ ​മാ​സം മാ​ത്രം 15,000 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നും തോ​മ​സ് ഐസ​ക്ക് പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും ധനമന്ത്രി രൂക്ഷമായി വി​മ​ർ​ശി​ച്ചു. കേ​ര​ള​ത്തി​ന് ല​ഭി​ക്കാ​നു​ള്ള പ​ണം പോ​ലും കേ​ന്ദ്രം ത​രു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ വീ​ഴ്ച​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വാ​ച​ക​മ​ടി കൊ​ണ്ട് മാ​ത്രം കാ​ര്യ​മി​ല്ലെ​ന്നും ഐ​സ​ക്ക് പറഞ്ഞു.