ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ ഡോക്ടർക്ക് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ഷിഫ ആശുപത്രിയിലെ 32 വയസുകാരനായ ഡോക്ടർക്കാണ് രോഗം ബാധിച്ചത്.
നേരത്തേ, കോവിഡ് ബാധിതനായ രോഗിയെ ഡോക്ടർ ചികിത്സിച്ചിരുന്നു. ഡോക്ടർക്കും രോഗം ബാധിച്ചതോടെ ക്വീൻസ് റോഡിലെ ഷിഫ ആശുപത്രി അടച്ചു. ഇവിടുത്തെ 50 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി.
ബംഗളൂരുവിൽ ഡോക്ടർക്ക് കോവിഡ്; ആശുപത്രി പൂട്ടി
12:48 PM Apr 12, 2020 | Deepika.com