തിരുവനന്തപുരം: രാത്രികാലങ്ങളിൽ പോലീസിനെ കബളിപ്പിച്ച് ആളെ കടത്തിയ ആംബുലൻസ് പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കും കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും ആളെ കടത്തിയ വിഎസ്ഡിപിയുടെ ആംബുലൻസ് പാറശാല പോലീസാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ പാറശാല സ്വദേശി ബിജീഷിനെതിരേ പോലീസ് കേസെടുത്തു. അതേസമയം, പാറശാലയിൽ പിടിച്ചെടുത്തത് തങ്ങളുടെ ആംബുലൻസ് അല്ലെന്നും വ്യാജ സ്റ്റിക്കർ പതിച്ച വാഹനമാണിതെന്നുമാണ് വിഎസ്ഡിപിയുടെ വിശദീകരണം.
ലോക്ക്ഡൗണിൽ പോലീസിനെ കബളിപ്പിച്ച് ആളെ കടത്തിയ ആംബുലൻസ് പിടികൂടി
11:57 AM Apr 12, 2020 | Deepika.com