ന്യൂഡൽഹി: ഡൽഹിയിൽ രണ്ടു നഴ്സുമാർക്ക് കൂടി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ ഡോക്ടർമാർ ഉൾപ്പെടെ ആകെ 42 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് ബാധിച്ചത്. 400 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്.
അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 8,356 ആയെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകളിൽ പറയുന്നു. മഹാരാഷ്ട്രയില്‍ 1,761 പേര്‍ക്കും ഡല്‍ഹിയില്‍ 1,069 പേര്‍ക്കുമാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
ഡൽഹിയിൽ രണ്ടു നഴ്സുമാർക്ക് കൂടി കോവിഡ്; 400 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ
11:20 AM Apr 12, 2020 | Deepika.com