കോ​വി​ഡ്: വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ൾ​ക്ക് യു​കെ​യു​ടെ 200 മി​ല്യ​ൺ പൗ​ണ്ട് സ​ഹാ​യം

07:28 AM Apr 12, 2020 | Deepika.com
ല​ണ്ട​ൻ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ൾ​ക്ക് 200 മി​ല്യ​ൺ പൗ​ണ്ട് സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി യു​കെ. അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ കൈ​ക​ഴു​ക​ൽ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഈ ​പ​ണം വി​നി​യോ​ഗി​ക്കാം. വി​ദേ​ശ​ത്തെ ദു​ർ​ബ​ല​മാ​യ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് യു​കെ​യി​ൽ വൈ​റ​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തെ ത​ട​യാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ന്താ​രാ​ഷ്ട്ര വി​ക​സ​ന സെ​ക്ര​ട്ട​റി ആ​ൻ മാ​രി ട്രെ​വ​ലി​യ​ൻ പ​റ​ഞ്ഞു.

മ​ഹാ​മാ​രി​യെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ആ​ഗോ​ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൊ​ത്തം 774 മി​ല്യ​ൺ പൗ​ണ്ടാ​ണ് ബ്രി​ട്ട​ൺ സം​ഭാ​വ​ന ന​ൽ​കി​യ​ത്. പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച 200 മി​ല്യ​ൺ പൗ​ണ്ട് ധ​ന​സ​ഹാ​യ​ത്തി​ൽ 130 മി​ല്യ​ൺ പൗ​ണ്ടും യു​എ​ൻ ഏ​ജ​ൻ​സി​ക​ളി​ലേ​ക്ക് പോ​കും. അ​തി​ൽ 65 മി​ല്യ​ൺ പൗ​ണ്ടും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കാ​ണ് ന​ൽ​കു​ന്ന​ത്. റെ​ഡ് ക്രോ​സി​നും സ​ർ​ക്കാ​രി​ത​ര ചാ​രി​റ്റി സം​ഘ​ട​ന​ക​ൾ​ക്കു​മാ​ണ് ബാ​ക്കി​തു​ക ന​ൽ​കു​ന്ന​ത്.

പ​ക​ർ​ച്ച​വ്യാ​ധി​യെ നേ​രി​ടാ​ൻ ദ​രി​ദ്ര രാ​ഷ്ട്ര​ങ്ങ​ളെ സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ൽ കോ​വി​ഡ് ര​ണ്ടാം​ഘ​ട്ടം ലോ​ക​ത്ത് വ്യാ​പി​ക്കു​മെ​ന്ന് യു​എ​ൻ സ​മ്പ​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.