മുംബൈ: ലോക്ക്ഡൗൺ കാലത്ത് മദ്യം ഓൺലൈൻ ഓർഡറായി വീടുകളിലെത്തിക്കുമെന്ന വാർത്തകളെ തള്ളി മഹാരാഷ്ട്ര സർക്കാർ. ഹോം ഡെലിവറി സംവിധാനം ഉപയോഗിച്ച് മദ്യം വിതരണം ചെയ്യാന്‍ നിർദേശം നൽകിയിട്ടില്ല. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും ഇതെല്ലാം ആളുകളെ കബളിപ്പിക്കാനുള്ള തന്ത്രമാണെന്നും മഹാരാഷ്ട്രയിലെ എക്സൈസ് വകുപ്പ് അറിയിച്ചു.
അനധികൃത മദ്യ ഉത്പാദനം, വിതരണം, വില്പന എന്നിവയുമായി ബന്ധപ്പെട്ട് മാർച്ച് 24നും ഏപ്രിൽ 10നും ഇടയിൽ 2,281 കേസുകൾ മഹാരാഷ്ട്ര പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. 892 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കാലയളവിൽ 5.5 കോടി രൂപയുടെ മദ്യവും 107 വാഹനങ്ങളും മഹാരാഷ്ട്ര എക്സൈസ് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
അനധികൃത മദ്യവില്പനയെ കുറിച്ച് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ 18008333333 എന്ന ടോൾ ഫ്രീ നമ്പറും 8422001133 എന്ന വാട്സ്ആപ്പ് നമ്പറും അധികൃതർ നൽകിയിട്ടുണ്ട്.
മദ്യത്തിന് ഹോം ഡെലവറിയില്ല; വ്യാജ വാർത്തകളിൽ വീഴരുതെന്ന് മഹാരാഷ്ട്ര സർക്കാർ
06:34 AM Apr 12, 2020 | Deepika.com