ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണം 1.08 ല​ക്ഷം ക​ട​ന്നു

04:22 AM Apr 12, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്താ​കെ കോ​വി​ഡ്19 ബാ​ധി​ച്ചു​ള്ള മ​ര​ണം 1.08 ല​ക്ഷം ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 5,817 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ലോ​ക​ത്താ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,08,504 ആ​യി ഉ​യ​ർ​ന്നു.

210 രാ​ജ്യ​ങ്ങ​ളി​ലാ​യി 17,74,446 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 1,08,504 പേ​ർ​ക്ക് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ൽ 26,991 കേ​സു​ക​ളും അ​മേ​രി​ക്ക​യി​ലാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ലോ​ക​ത്താ​ക​മാ​നം 4,01,500 പേ​ർ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്.

ഇ​റ്റ​ലി​യെ പി​ന്ത​ള്ളി അ​മേ​രി​ക്ക​യി​ൽ കോവിഡ് മ​ര​ണ നി​ര​ക്ക് ഉ​യ​രു​ക​യാ​ണ്. 1,746 പേ​രാ​ണ് ഇ​ന്ന് അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ മ​ര​ണ​സം​ഖ്യ 20,493 ആ​യി ഉ​യ​ർ​ന്നു. 5,29,867 പേ​ർ​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചിരിക്കുന്നത്. ഇതിൽ 29,444 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി.

ഇ​റ്റ​ലി (19,468), സ്പെ​യി​ൻ (16,606), ഫ്രാ​ൻ​സ് (13,832) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.