ചെന്നൈ: ഇൻഡിഗോ ജീവനക്കാരൻ ചെന്നൈയിൽ കോവിഡ് ബാധിച്ച് മരിച്ചു. എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറാണ് വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്.
ശനിയാഴ്ച ഇൻഡിഗോ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ജീവനക്കാരനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇൻഡിഗോ പുറത്തുവിട്ടില്ല. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ വ്യോമയാന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഇന്ത്യയിൽ ഇതുവരെ 260 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 8,000തോളം പേർക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ചെന്നൈയിൽ ഇൻഡിഗോ ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു
04:00 AM Apr 12, 2020 | Deepika.com