തിരുവനന്തപുരം: അണ് എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ ഗൗരവമുള്ള കാര്യമാണിത്. ബന്ധപ്പെട്ട മാനേജ്മെന്റുകള്‍ ശമ്പളം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം- മുഖ്യമന്ത്രി നിർദേശിച്ചു.
സ്കൂളുകളിലേക്കുള്ള ഫീസ് വാങ്ങല്‍ പ്രശ്നം നേരത്തെ തന്നെ വ്യക്തത വരുത്തിയതാണ്. കോവിഡ് കാലം കഴിഞ്ഞതിനു ശേഷം അത്തരം കാര്യങ്ങള്‍ ആലോചിക്കാവുന്നതാണെന്ന് പലവട്ടം പറഞ്ഞതാണ്. ഒന്നുകൂടി വ്യക്തമാക്കുകയാണ്. ഇപ്പോള്‍ ഫീസ് വാങ്ങേണ്ടതില്ല- മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
അണ് എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ ശമ്പളം നൽകണമെന്ന് സർക്കാർ
10:47 PM Apr 11, 2020 | Deepika.com